കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെ തള്ളാതെയും കൊള്ളാതെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ സ്വഭാവം പാർട്ടി അംഗീകരിക്കുമെന്നും എന്നാൽ അംഗീകരിക്കാൻ സാധിക്കാത്തത് അംഗീകരിക്കില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണെന്നും ഗോവിന്ദൻ പുകഴ്ത്തി. പിന്നാലെയാണ് എല്ലാ നിലപാടുകളെയും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തത്.