സര്‍ക്കാര്‍ ശബരിമലയുടെ വികസനവുമായി മുന്നോട്ട് പോകുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയല്ല വേണ്ടതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയായി കാണുന്നതുപോലെ എല്ലാം രാഷ്ട്രീയമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് വിദ്യാഭ്യാസ നീതി കിട്ടുന്നില്ല എന്ന് പറഞ്ഞതുകൊണ്ട് ഒരു സമുദായം തന്നെ ക്രൂശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മുസ്‌ലിങ്ങളിൽ എത്രയോ നല്ലവരുണ്ട്.

മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടന ഭായി ഭായിയായി നടന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ അവര്‍ വിദ്യാഭ്യാസ നീതി നടപ്പാക്കാത്തതിനെയാണ് പറഞ്ഞത്’, വെള്ളാപ്പള്ളി പറഞ്ഞു.