Kerala

കുടുംബം ട്രോമയില്‍; പുറത്തിറങ്ങാനാവുന്നില്ല; വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമമെന്ന് സഹേദരന്‍; മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി: വേടനെതിരായ ലൈംഗിക പീഡനപരാതി കുടുംബത്തിന് ട്രോമയെന്ന് സഹോദരന്‍ ഹരിദാസ്.

അച്ഛന്‍ രണ്ടുതവണ ഹൃദയാഘാതം ഉണ്ടായ ആളാണെന്നും ദിവസേനെ മകനെ പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വേടന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വേടന്‍ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും സഹോദരന്‍ പറഞ്ഞു. ‘വേടന്റെ വളര്‍ച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥരാക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ആക്രമണം തുടരുകയാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് പതിനഞ്ച് ദിവസമായി.

ഒരു കേസിന് പുറകെ ഒന്നൊന്നായി വരുമ്പോള്‍ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അനിയത്തിയും അച്ഛനുമൊക്കെയായി താമസിക്കുന്ന ചെറിയ കുടുംബമാണ് ഞങ്ങളുടെത്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. നമ്മളനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top