തിരുവനന്തപുരം: കെപിസിസിയുമായി സഹകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഹൈക്കമാന്‍ഡ്.

അച്ചടക്കലംഘനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് സതീശനോട് വ്യക്തമാക്കി.
പുനഃസംഘടനയിലെ പരാതി പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് സതീശന് ഉറപ്പുനല്‍കി. തര്‍ക്കം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിച്ചാല്‍ വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്കി.

കെപിസിസി പരിപാടികള്‍ വി ഡി സതീശന് ബഹിഷ്കരിക്കുന്ന സാഹചര്യത്തിലാണ് ഇടപെടല്‍.