തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്. വി ജോയ് എംഎൽഎയാണ് സ്പീക്കർ എ എൻ ഷംസീറിന് നോട്ടീസ് നൽകിയത്. പൊതുമധ്യത്തിൽ മന്ത്രിയെ അപമാനിച്ചെന്നാണ് പരാതി.

നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു വി ശിവൻകുട്ടിക്കെതിരായ വി ഡി സതീശന്‍റെ വിമർശനം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞതിനെ തുടർന്നാണ് സതീശൻ ശിവൻകുട്ടിയെ കടന്നാക്രമിച്ചത്.