Kerala

സതീശൻ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്; എം എം മണി

ഇടുക്കി: വി ഡി സതീശന്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവെന്ന് എം എം മണി എംഎല്‍എ. രമേശ് ചെന്നിത്തലയും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും വ്യത്യസ്തരായ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശന്‍ എത്രയും വേഗം വനവാസത്തിന് പോകണം. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ താന്‍ അറിയിച്ചിരുന്നു. സ്വയം പിന്‍മാറിയതാണ്. ജില്ലാ കമ്മറ്റി നല്‍കിയ പട്ടികയില്‍ പേരുണ്ടായിരുന്നു. പാര്‍ട്ടി നല്‍കേണ്ടതെല്ലാം നല്‍കി. പാര്‍ലമെന്ററി വ്യാമോഹമില്ല.

ബാല്യകാലത്ത് ഇന്‍ക്വിലാബ് വിളിച്ച് തുടങ്ങിയതാണ് താന്‍. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതാണ് പൊതുജീവിതം. ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവും കേരളത്തിലില്ലെന്നും എം എം മണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top