പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി കഥാകൃത്ത് വൈശാഖൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സാഹിത്യകാരന്മാർ എം സ്വരാജിനെ പിന്തുണച്ചതെന്നും ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി

സാഹിത്യകാരന്മാർ ബുദ്ധിയുള്ളവരാണ്. ഏത് പിന്തുണയ്ക്കണം പിന്തുണയ്ക്കേണ്ട എന്നുള്ളത് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ആശാസമരം സംസ്ഥാന സർക്കാർ പരിഗണിച്ചില്ല എന്നുള്ളത് തെറ്റാണ്. ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരള സർക്കാരാണെന്നും വൈശാഖൻ കൂട്ടിച്ചേർത്തു
