സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനാകും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്.ജ്യോതിലാലാണ് കണ്‍വീനര്‍. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും.

സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ പ്രഖ്യാപനമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന് അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്നലെയും അതേപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ധനസ്ഥിതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.
ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം കാര്യവും ഇതില്‍ വന്നിട്ടുണ്ടെന്നാണ് വിവരം. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.