Kerala

സിപിഐഎം ഏരിയാ സെക്രട്ടറിയെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ

ആലപ്പുഴ: സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ. അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരൻ്റെ പ്രതികരണം.

തടയാൻ ഇവൻ ആരാണെന്നും സുധാകരൻ ചോദിച്ചു. ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്ന് നേരത്തെ സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു വിമർശിച്ചിരുന്നു. ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശിക്കാൻ ജി സുധാകരന് അവകാശമില്ലെന്നും ബി ബിനു പറഞ്ഞിരുന്നു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജി സുധാകരൻ ജി ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top