Kerala

പ്രവേശനോത്സവം ആഘോഷമാക്കി കുരുന്നുകൾ; കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മധ്യവേനൽ അവധിക്കുശേഷം പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സ്കൂളുകൾ ഇന്ന് തുറന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിച്ചു. 2026-27 അധ്യയന വർഷത്തെ സ്കൂൾ കലണ്ടറും പ്രകാശനം ചെയ്തു.

പ്രവേശനോത്സവത്തിൽ തൻ്റെ കുട്ടിക്കാല ഓർമ്മകളും മുഖ്യമന്ത്രി പങ്കുവെച്ചു. ഇവിടെയിരിക്കുമ്പോൾ തന്റെ കുട്ടിക്കാലമാണ് മനസിൽ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും തൻ്റെ വീട്ടിൽ നിന്നും ആരും വന്നിട്ടില്ല. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ തന്നെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top