വയനാട്ടിൽ വൃദ്ധനെ കൊന്നത് പൊണ്‍കുട്ടികളല്ല : കൊലപാതകത്തിൽ പുതിയ വെളിപ്പെടുലമായി വൃദ്ധന്റെ ഭാര്യ രംഗത്ത് - Kottayam Media

Crime

വയനാട്ടിൽ വൃദ്ധനെ കൊന്നത് പൊണ്‍കുട്ടികളല്ല : കൊലപാതകത്തിൽ പുതിയ വെളിപ്പെടുലമായി വൃദ്ധന്റെ ഭാര്യ രംഗത്ത്

Posted on

വയനാട്ടിൽ വൃദ്ധനെ കൊന്നത് പൊണ്‍കുട്ടികളല്ല. വയനാട്ടിലെ കൊലപാതകം പുതിയ വെളിപ്പെടുലമായി വൃദ്ധന്റെ ഭാര്യ രംഗത്ത്. അമ്പലവയല്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന രംഗത്ത് വന്നു. 68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളല്ലെന്നും തന്റെ സഹോദരനാണെന്നും അവര്‍ പറഞ്ഞതായി മാധ്യമങ്ങളോട് പറഞ്ഞു.

 

 

യഥാര്‍ഥ കൊലയാളികളെ രക്ഷപ്പെടുത്താന്‍ പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന. ഇപ്പോള്‍ പ്രതികളാക്കിയ പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനെ കൊല്ലനാകില്ലെന്നും ആ പെണ്‍കുട്ടിളെ സംരക്ഷിച്ചത് അദ്ദേഹമായിരുന്നെന്നും അവര്‍ പറഞ്ഞു. ആയിരംകൊല്ലിയില്‍ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. മണ്ണില്‍തൊടിക മുഹമ്മദ് (68) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പോലിസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും അവരുടെ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. വലതുകാലിന്റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹവും അകലെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. കാല്‍ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെണ്‍കുട്ടികള്‍ക്കാകില്ലെന്നാണ് സക്കീന പറയുന്നത്. തന്റെ സഹോദരനില്‍ നിന്നും ഭര്‍ത്താവ് മുഹമ്മദിന് ഭീഷണി ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

സഹോദരന്റെ ആദ്യ ഭാര്യയെയും പെണ്‍മക്കളുമാണ് കൊലപാതകത്തില്‍ പ്രതികളായി ചിത്രീകരിച്ചിരിക്കുന്നത്. ഇവരെ സഹോദരന്‍ ഉപേക്ഷിച്ചപ്പോള്‍ സംരക്ഷിച്ചത് മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു. സഹോദരന്റെ ആദ്യ ഭാര്യയെയും മക്കളെയും മുഹമ്മദ് സംരക്ഷിക്കുന്നതിനെ ചൊല്ലി സഹോദരനും മുഹമ്മദും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സക്കീന പറഞ്ഞു. കാഴ്ചശേഷിയും ആരോഗ്യവും ക്ഷയിച്ച തന്റെ ഭര്‍ത്താവിന് ആരെയും ഉപദ്രവിക്കാനാകില്ലെന്നും സഹോദരന്‍ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും സക്കീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version