കൂത്താട്ടുകുളം: സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനിടെ വീശിയ ശക്തമായ കാറ്റില്‍ ഓഡിറ്റോറിയത്തിന്റെ ഷീറ്റുകള്‍ പറന്നിളകിയതില്‍ രോഷാകുലനായി മന്ത്രി. തിരുമാറാടി ഗവ. സ്‌കൂളിലാണ് സംഭവം.

ഷീറ്റ് എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ ഒന്നാം പ്രതിയായിരിക്കുമെന്ന് മന്ത്രി വേദിയില്‍ തന്നെ മുന്നറിയിപ്പും നല്‍കി. തൊട്ടടുത്ത സ്‌കൂളില്‍ എച്ച് എം സസ്‌പെന്‍ഷനിലാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മാനേജ്‌മെന്റിനെ പിരിച്ചുവിട്ട ചരിത്രം ഓര്‍മ്മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തേവലക്കര സ്‌കൂളിലെ നടപടി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
