Kerala

പിഎം ശ്രീ: ഇടതുസര്‍ക്കാര്‍ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീക്കുവേണ്ടി മുന്‍ സര്‍ക്കാര്‍ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം വസ്തുതാവിരുദ്ധവും കള്ളവുമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിഎം ശ്രീ നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയാണ് കേന്ദ്രത്തിനെ ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീയില്‍ ഒരു കാശ് പോലും ഇടതു സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കാര്യങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. രണ്ട് കത്തുകളാണ് നല്‍കിയത്. ആദ്യം പിഎം ശ്രീയെ അനുകൂലിച്ച് കത്ത് കൊടുത്തു. തുടര്‍ന്ന് മന്ത്രിസഭ കൂടി പദ്ധതിയെ കുറിച്ച് പഠിക്കണമെന്ന് തീരുമാനിച്ചു.

രണ്ടാമത് പദ്ധതി മാറ്റിവെക്കണമെന്ന് കാണിച്ച് കത്ത് കൊടുത്തു. മുഖ്യമന്ത്രി പറഞ്ഞത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു,’ ശിവന്‍കുട്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top