തിരുവനന്തപുരം: ശബരിമലയിൽ ഇന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ എത്തും.

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് യോഗം ചേരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നൽകിയിരുന്നു. അതുകൊണ്ട്തന്നെ മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോഗസ്ഥരുടെ യോഗം നടക്കും.
പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

ശബരിമലയിൽ കർശനമായ നിയന്ത്രണങ്ങൾ വന്നോടെ മണിക്കൂറുകളുടെ കാത്തുനിൽപ്പിന് അവസാനം വന്നിരിക്കുകയാണ്. ഇന്നലെ മുതൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല.