യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തുമെന്ന് വി ഡി സതീശൻ. യുഡിഎഫ് അടിത്തട്ട് വിപൂലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എം മുന്നണിമാറ്റ ചാർച്ച ഇനി ആവശ്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല.

അതിൽ ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ല. തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാകും. അതിനെക്കുറിച്ച് എപ്പോഴും പറയേണ്ട കാര്യമില്ല. അതിൽ വിവിധ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും ഉണ്ടാകും- അദ്ദേഹം പറഞ്ഞു.