
ഈരാറ്റുപേട്ട: ഉപജില്ലാ ശാസ്ത്രമേള 6, 7 തീയതികളിൽ മുഖ്യ വേദിയായ ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2500-ലധികം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും.

ഒക്ടോബർ 6 ചൊവ്വാഴ്ച സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. മേളകൾ എന്നിവ നടക്കും. ഐ.ടി. മേള ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 7 ബുധനാഴ്ച ഗണിതശാസ്ത്രം, അടിസ്ഥാനശാസ്ത്രം വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കും. വിദ്യാർഥികളുടെ ശാസ്ത്രാഭിരുചിയും സർഗാത്മക കഴിവുകളും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി ശാസ്ത്രമേള മാറും.
ഉദ്ഘാടന സമ്മേളനം
6ന് ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോയി സ്കറിയ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട എ.ഇ.ഒ., സീനിയർ സൂപ്രണ്ട് രാജേഷ് ബി., ശാസ്ത്രോത്സവ വിശദീകരണം നടത്തും.

ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല എസ്., ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഫ്സൽ ഇജാസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്ലിൻ സിറാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൽമുന്നിസ ഷാഫി, പ്രതിപക്ഷ നേതാവ് സവാദ് ഇഞ്ചക്കാട്ടിൽ, കൗൺസിലർമാരായ സി.പി. ബാസിത്, സുനിൽകുമാർ കെ., പി.ടി.എ. പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഷീജ എസ്, എച്ച്.എം. ഫോറം സെക്രട്ടറി മാത്യു കെ. ജോസഫ്, ഹെഡ്മിസ്ട്രസ് സി.സി. പൈകട, സയൻസ് ഫെയർ സെക്രട്ടറി യോഗേഷ് ജോസഫ്, മാത്സ് ഫെയർ സെക്രട്ടറി ജോബിൻ കുരുവിള, പ്രവൃത്തിപരിചയമേള സെക്രട്ടറി ഹരികൃഷ്ണൻ, സാമൂഹ്യ ശാസ്ത്രമേള സെക്രട്ടറി ഹണി, ഐ.ടി സെക്രട്ടി യാസർ സലീം എന്നിവർ മേളയ്ക്ക് നേതൃത്വം നൽകും.
ഒക്ടോബർ 7 ബുധനാഴ്ച വൈകിട്ട് 4ന് സമാപന സമ്മേളനം നടക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
