Kerala

മീനച്ചിൽ ഹിന്ദു മഹാസംഗമം സ്വാഗതസംഘം രൂപീകരിച്ചു

 

പാലാ: 34-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു.അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിൽ ചേർന്ന സമ്മേളനത്തിൽ സ്വാമി ത്രയീമയാനന്ദജി മഹാരാജ് ദീപംതെളിച്ചു.നഗരസഭ ചെയർ പേഴ്സൺ മായാ രാഹുൽ സമ്മേളനംഉദ്ഘാടനം ചെയ്തു. സ്ഥിരാംഗങ്ങൾക്കുള്ളഅംഗത്വ വിതരണവും ചെയർ പേഴ്സൺ ഉദ്ഘാടനം ചെയ്തു.

ഹിന്ദു സമൂഹത്തിൻ്റെ ശക്തിയും സാമൂഹിക ബോധവും സംഗമിക്കുന്നതാണ് മീനച്ചിൽ ഹിന്ദു മഹാസംഗമെന്ന് അവർ പറഞ്ഞു.ഡോ.എൻ.കെ. മഹാദേവൻ
അധ്യക്ഷനായി.ഹിന്ദു എന്ന ചിന്ത നമ്മെ ബന്ധുവാക്കുന്നു എന്ന മുദ്രാവാക്യമാണ് മീനച്ചിൽ ഹിന്ദു മഹാസംഗമം മുന്നോട്ടു വെച്ചത്.പിന്നീട് സേവന മേഖലയിലേക്കും വിദ്യാഭ്യാസ രംഗത്തേക്കും ഹിന്ദുമഹാസംഗമം കടന്നുവന്നതായി അദ്ദേഹം പറഞ്ഞു.സാമൂഹിക സമരസത ദക്ഷിണ കേരളം സംയോജകൻ
വി.കെ.വിശ്വനാഥൻ സന്ദേശം നൽകി.ധർമ്മ സദേശം പ്രചരിപ്പിക്കാനാണ് മീനച്ചിൽ ഹിന്ദുമഹാസംഗമം തുടങ്ങിയത്.

അത് നമ്മുടെ നാടിനെയും സംസ്കാരത്തെയും അദ്ധ്യാത്മിക ധാർമ്മിക സുഗന്ധം പ്രസരിപ്പിച്ച് പരിലസിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.ആർഎസ്എസ് പൊൻകുന്നം സംഘ ജില്ല സംഘചാലക് കെഎൻ രാമൻ നമ്പൂതിരി ഈ വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.കെ.സുധീഷ് സംസാരിച്ചു.അഡ്വ. രാജേഷ് പല്ലാട്ട് സ്വാഗതവും ഡോ. പി.സി. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top