രണ്ടര കിലോ അയല...മത്തി നൂറേ...ഏ...ഏ...ഏ...രാമപുരത്ത് മീനിന്റെ പെരുമഴക്കാലം - Kottayam Media

Kerala

രണ്ടര കിലോ അയല…മത്തി നൂറേ…ഏ…ഏ…ഏ…രാമപുരത്ത് മീനിന്റെ പെരുമഴക്കാലം

Posted on

കോട്ടയം :പാലാ :അറബി കടൽ രാമപുരത്തേക്ക്  ഇരച്ചു കയറിയോ ;അതോ രാമപുരം അറബിക്കടലിന്റെ അടുത്തെങ്ങാനും ചെന്ന് പെട്ടോ.കേട്ടവർ കേട്ടവർ അന്തം വിട്ടു.ഓടിച്ചെന്നു മീൻ വാങ്ങിച്ചു.രണ്ടര കിലോ മത്തി നൂറേ…രണ്ടര കിലോ അയല  നൂറേ… എന്ന വിളി കേട്ട്  ആദ്യം ഒന്നമ്പരന്നെങ്കിലും ;പിന്നീട് സംഗതി സത്യമാണെന്നു മനസിലാക്കി.ആദ്യം അറിഞ്ഞവർ  കിട്ടിയ മീനും വാങ്ങി വീട്ടിലോട്ടു വച്ച് പിടിച്ചു .

ഇന്ന് നേരം പുലർന്നപ്പോൾ മുതൽ രാമപുരത്തെ സെന്റ് ആന്റണീസ് മീൻ കടയിൽ വമ്പിച്ച ആദായ വിൽപ്പന തുടങ്ങി.140 രൂപായ്ക്കു വിറ്റു കൊണ്ടിരുന്ന മത്തി ക്കും ,അയലയ്ക്കും രണ്ടര കിലോയ്ക്ക് നൂറ് എന്ന മോഹ വില കേട്ടപ്പോൾ ആരും ആദ്യം വിശ്വസിച്ചില്ല.പിന്നെ വിശ്വാസമായപ്പോൾ വാട്ട്സാപ്പിലൂടെ നാടെങ്ങും പ്രചരിച്ചു.വേണോങ്കി ഓടിവാ സെന്റ് ആന്റണീസിൽ രണ്ടര കിലോ മീനിന് 100 രൂപാ മാത്രം എന്ന മീൻ വാങ്ങിയവരുടെ സാക്ഷ്യത്തോടെയുള്ള മെസേജ് പാഞ്ഞപ്പോൾ പലരും ഓടിയടുത്തു.

 

നിമിഷ നേരം കൊണ്ട് മീൻ എല്ലാം വിറ്റ്  തീർന്നു.പലരും ബന്ധുക്കൾക്കൊക്കെ ഉള്ള  മീൻ കൂടി  വാങ്ങി കൊണ്ട് പോയി.എല്ലാവരും അടുത്ത ആൾക്കാർക്കൊക്കെ 100 രൂപയുടെ മീൻ വാങ്ങി സമ്മാനമായി കൊടുത്തു.ചാകരയറിഞ്ഞു പലരും ഓടിയെത്തിയപ്പോൾ ചാകര കഴിയാറായിരുന്നു.അവരെ നോക്കി മീൻ കട നടത്തുന്ന സുനിൽ കൂളായി പറഞ്ഞു.ഈ ഓഫ്ഫർ നാളെയും ഉണ്ടായിരിക്കും.ഇത് കേട്ടപ്പോൾ പലർക്കും ആവേശകരമായി.ദീർഘ നാളായി രാമപുരത്ത് മീൻ കട നടത്തുകയാണ് സുനിൽ.സ്വന്തം പരിശ്രമം കൊണ്ട് നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഒരു മാതൃകാ വ്യാപാരിയാണ് സുനിലെന്ന് നാട്ടുകാരും കോട്ടയം മീഡിയയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version