കാശ്മീരിൽ ഇനി ബാക്കിയുള്ളത് 200 ൽ താഴെ തീവ്രവാദികൾ മാത്രം:ബാക്കിയെല്ലാം നിഗ്രഹിച്ചു: സുരക്ഷാസേന - Kottayam Media

Crime

കാശ്മീരിൽ ഇനി ബാക്കിയുള്ളത് 200 ൽ താഴെ തീവ്രവാദികൾ മാത്രം:ബാക്കിയെല്ലാം നിഗ്രഹിച്ചു: സുരക്ഷാസേന

Posted on

ശ്രീനഗർ: കാശ്മീരിൽ കേന്ദ്രഭരണ പ്രദേശത്ത് ഇനി ബാക്കിയുള്ളത് 200 ൽ താഴെ തീവ്രവാദികൾ മാത്രമെന്ന് വ്യക്തമാക്കി സുരക്ഷാസേന. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ കണക്കുകൾ ഇത്രയധികം കുറയുന്നത് 30 വർഷത്തെ ചരിത്രത്തിൽ ഇത് ആദ്യമായാണ്. തഴ്വരയിൽ അക്രമ സംഭവങ്ങളും ഇതിന് അനുപാതമായി കുറഞ്ഞതായി ഐജി വിജയകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ഈ വർഷം 128 യുവാക്കളാണ് കശ്മീരിൽ തീവ്രവാദ സംഘടനകളുടെ ഭാഗമായത്. എന്നാൽ ഇവരിൽ 73 പേരെ സുരക്ഷാ സേന വധിച്ചു. 16 പേരെ ജീവനോടെ പിടികൂടാനായതായും ഐജി വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തീവ്രവാദ സംഘടനകളിലേയ്ക്കുള്ള റിക്രൂട്ടമെന്റും കുറഞ്ഞു. ഇക്കൊല്ലം 128 പേർ ആയിരുന്നുവെങ്കിൽ 2020ൽ 180 പേരാണ് ഭീകര സംഘടനകളുടെ ഭാഗമായത്. സൈന്യത്തിന്റെ ഓപ്പറേഷനുകളും 370 വകുപ്പ് റദ്ദാക്കിയതുമാണ് തീവ്രവാദ പ്രവർത്തനങ്ങൾ ഇത്രമേൽ കുറയാൻ കാരണമായതെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ.കഴിഞ്ഞ 5 ദിവസത്തിനിടെ 11 തീവ്രവാദികളെയാണ് സുരക്ഷാ സേന എൽകൗണ്ടറിലൂടെ വധിച്ചത്. ഒരു സൈനികൻ വീരമൃത്യുവരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ഒരു സൈനികനും പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version