തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.

ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ നിന്ന് അസ്വഭാവികമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
തമ്പാനൂർ റെയിൽവേ പൊലീസ് സ്വർണവുംഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയിൽ എടുത്തു.

മതിയായ രേഖകൾ ഇല്ലാതെയാണ് സ്വർണം ഇയാൾ തിരുവനന്തപുരത്ത് എത്തിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി