ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. ഒഡീഷയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള തിതിലഗഡ് യാർഡിലായിരുന്നു അപകടം.

വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് ട്രെയിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലെ ഉദ്യോഗസ്ഥരും സാംബൽപൂരിലെ ഡിവിഷണൽ റെയിൽവേ മാനേജരും (ഡിആർഎം) സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

