Kerala

സിപിഎം തകരാത്തതിന് കാരണം പിണറായി; ടി കെ ഗോവിന്ദൻ MLA

തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും സിപിഎമ്മിനെ നയിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ് പിണറായി വിജയനാണെന്ന് ടികെ ഗോവിന്ദന്‍ എംഎല്‍എ. മറ്റ് ഏത് നേതാവാണ് അതിനുപാകത്തില്‍ സിപിഎമ്മില്‍ ഉള്ളതെന്നും പ്രതിപക്ഷത്തെ നയിക്കാന്‍ കഴിയുന്ന ഒരേ ഒരുനേതാവ് പിണറായി വിജയനാണെന്നും ടികെ ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിലെ ഏറ്റവും ശക്തനായ നേതാവ് പിണറായി തന്നെയാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. സിപിഎം തകരാതെ മുന്നോട്ടുപോയതിന്റെ പ്രധാന കാരണവും അതുതന്നെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പിണറായി ആണെന്ന വാദത്തോട് യോജിക്കാനാകില്ല. തോല്‍വിക്ക് അത് ഒരു കാരണമാണ്. ഇത് സിപിഎമ്മിന്റെ കൂട്ടായ പരാജയമാണ്. ഉദാഹരണമായി ‘കുടുംബ ഭരണം’ (ബന്ധുനിയമനം) എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top