ത്രീഡി സാങ്കേതിക വിദ്യയിൽ 4കെ ദൃശ്യമികവോടെ കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ടൈറ്റാനിക് വീണ്ടും തിയേറ്ററുകളിലേക്ക് - Kottayam Media

Kerala

ത്രീഡി സാങ്കേതിക വിദ്യയിൽ 4കെ ദൃശ്യമികവോടെ കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ടൈറ്റാനിക് വീണ്ടും തിയേറ്ററുകളിലേക്ക്

Posted on

ലോക സിനിമ അത്ഭുതം ടൈറ്റാനിക് 25 വാർഷികത്തിൽ റീ റിലീസിന് ഒരുങ്ങുന്നു. കാൽ നൂറ്റാണ്ട് മുമ്പ് ജെയിംസ് കാമറൂൺ വെള്ളിത്തിരയിൽ ഒരുക്കിയ ദൃശ്യ വിസ്മയം ഇന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമ്മയാണ്. ബിഗ് സ്ക്രീനിൽ ആധുനിക ദൃശ്യ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പുനരാവിഷ്കരിച്ച ഇതിഹാസ ചിത്രം കാണാനുള്ള അവസരമാണ് ഇപ്പോൾ പ്രേക്ഷകർക്ക് ഒരുങ്ങിയിരിക്കുന്നത്. ചിത്രം മുമ്ബ് തിയേറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് ടൈറ്റാനിക് എത്തുക. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം എത്തുന്നത്. വാലന്‍റൈന്‍ഡ് ഡേ മുന്‍നിര്‍ത്തി ഫെബ്രുവരി 10ന് ചിത്രം ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലെത്തും.

1997 ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹമാണ് ഒരുക്കിയത്. ഒരു ചരിത്ര സംഭവത്തെ പശ്ചാത്തലമാക്കി ജെയിംസ് കാമറൂണ്‍ ഒരുക്കിയ ദുരന്ത പ്രണയകാവ്യം ലോകമെമ്ബാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ വൈകാരികമായി സ്പര്‍ശിച്ചു. അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തിരുന്നു ചിത്രം.

റിലീസിന്‍റെ 25-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്ബോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ടൈറ്റാനിക്. റീ റിലീസില്‍ ആ ലിസ്റ്റില്‍ ചിത്രത്തിന് സ്ഥാനക്കയറ്റം ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണാം. 11 ഓസ്കര്‍ അവാര്‍ഡുകളും വാരിക്കൂട്ടിയ ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version