ലക്ഷംവീട് കോളനിയിലെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവുചെടികൾ കണ്ടെത്തി - Kottayam Media

Kerala

ലക്ഷംവീട് കോളനിയിലെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവുചെടികൾ കണ്ടെത്തി

Posted on

കൂത്തുപറമ്പ് : കൈതേരി ലക്ഷംവീട് കോളനിയിലെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവുചെടികൾ കണ്ടെത്തി. കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് സംഘം സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

സംഭവത്തിൽ കൈതേരി കപ്പണ സ്വദേശി പി.വി. സിജിഷിനെതിരേ കേസെടുത്തു. കൂത്തുപറമ്പ് സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടറുടെ ചുമതലവഹിക്കുന്ന പിണറായി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സുബിൻരാജും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സിജിഷ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൂത്തുപറമ്പ്, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിലെ പ്രതിയാണ് സിജിഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version