യുവാവിന്റെ വേറിട്ട കൃഷി .,പോലീസ് ചെന്നപ്പോൾ വീടിന്റെ ടെറസിൽ 18 വലിയ കഞ്ചാവ് ചെടി - Kottayam Media

Kerala

യുവാവിന്റെ വേറിട്ട കൃഷി .,പോലീസ് ചെന്നപ്പോൾ വീടിന്റെ ടെറസിൽ 18 വലിയ കഞ്ചാവ് ചെടി

Posted on

തിരുവനന്തപുരം: വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാലയിൽ രഞ്ജിത്ത് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്.തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ വിളപ്പിൽശാല കൊങ്ങപ്പള്ളിയെ വീട് പൊലീസ് പരിശോധിച്ചത്. പരിശോധനയിൽ വീടിൻറെ ടെറസിൽ നിന്നും 18 കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ട് പെട്ടികളിൽ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് കൃഷി. കഞ്ചാവ് നട്ടുവളർത്തിയ രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version