വാഹനാപകടത്തിന്റെ പേരില്‍ യുവാവ് പോലീസുകാരനെ തല്ലിച്ചതച്ചു - Kottayam Media

Kerala

വാഹനാപകടത്തിന്റെ പേരില്‍ യുവാവ് പോലീസുകാരനെ തല്ലിച്ചതച്ചു

Posted on

ഇൻഡോർ :വാഹനാപകടത്തിന്റെ പേരില്‍ യുവാവ് പോലീസുകാരനെ തല്ലിച്ചതച്ചു. പോലീസുകാരന്റെ കയ്യിലെ ലാത്തി പിടിച്ചുവാങ്ങിയാണ് യുവാവ് മര്‍ദിച്ചത്. ഇന്‍ഡോറിലെ വെങ്കടേഷ് നഗറില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് ഈ സംഭവം. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ജയ്‌സ്വാള്‍ എന്ന പോലീസുകാരനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ദിനേഷ് പ്രജാപതിയെ (25) അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം അടക്കമുള്ളവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

അടികൊണ്ട് റോഡിലേക്ക് വീഴുന്ന ജയ്‌സ്വാളിനെ വീണ്ടും ദിനേഷ് വടികൊണ്ട് തല്ലുന്നുണ്ട്. പ്രതികരിക്കാന്‍ കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ തലയ്ക്കും അടിക്കുന്നുണ്ട്. ആളുകള്‍ ആരും ദിനേഷിനെ എതിര്‍ക്കാന്‍ തയാറായില്ല. ദിനേഷിന്റെ ബൈക്ക് ജയ്‌സ്വാളിന്റെ ബൈക്കില്‍ തട്ടിയതാണ് പ്രകോപനകാരണമെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. മര്‍ദനത്തില്‍ ജയ്‌സ്വാളിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version