കൈപ്പൻപ്ലാക്കൽ അച്ചന്റെ വെങ്കല പ്രതിമ പാലായിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ് വ്യാപക പണപ്പിരിവ്,പരാതിയുമായി പള്ളി വികാരി - Kottayam Media

Kerala

കൈപ്പൻപ്ലാക്കൽ അച്ചന്റെ വെങ്കല പ്രതിമ പാലായിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ് വ്യാപക പണപ്പിരിവ്,പരാതിയുമായി പള്ളി വികാരി

Posted on

കോട്ടയം :യശ്ശശരീരനായ കൈപ്പൻപ്ലാക്കൽ അച്ചന്റെ വെങ്കല പ്രതിമ പാലായിൽ സ്ഥാപിക്കുമെന്ന് പറഞ്ഞ് വ്യാപക പണപ്പിരിവ് നടക്കുന്നതായി പരാതി ഉയർന്നു.ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിലച്ചന്റെ പേര് ഉപയോഗിച്ചാണ് മുത്തോലി സ്വദേശിയായ വ്യക്തി പണപ്പിരിവ് നടത്തുന്നത്.പാലായിലെ ഒരു ജൂവലറിയുടെ പേരും ഇയാൾ പണപ്പിരിവിന് ഉപയോഗിക്കുന്നുണ്ട്.പാലാ ളാലം സെന്റ് മേരീസ് പള്ളി വികാരിയുടെ പേര് ഉപയോഗിച്ചതിനെ തുടർന്ന്  സംശയം തോന്നിയവർ അദ്ദേഹത്തെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തനിക്കൊന്നുമറിയില്ലെന്നു അച്ചൻ പറഞ്ഞത്.

 

കൈപ്പൻപ്ലാക്കൽ അച്ചന്റെ വെങ്കല പ്രതിമ എവിടെ സ്ഥാപിക്കുമെന്ന് ചോദിച്ചവരോട് കൃത്യമായ മറുപടിയൊന്നും ഇയാൾ പറഞ്ഞില്ല.പ്രതിമയ്ക്ക് 25 ലക്ഷം ആകും 15 അറേഞ്ച്ചെയ്തിട്ടുണ്ട് ബാക്കി പത്ത് കിട്ടിയാൽ മതി എന്നൊക്കെയാണ് ഇയാൾ പലരോടും പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം വൈകിട്ട് പാലാ ടൗണിൽ ഒരു വടവലി മത്സരവും.,പൊതുയോഗവും ഇയാൽ നടത്തുന്ന  ട്രസ്റ്റിന്റെ പേരിൽ  നടത്തപ്പെടുകയുണ്ടായി.എന്നാൽ പൊതുയോഗത്തിൽ മന്ത്രി വി എൻ വാസവൻ.,മന്ത്രി റോഷി അഗസ്റ്റിൻ.,മാണി സി കാപ്പൻ  എം എൽ എ ,മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര തുടങ്ങിയവർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവരാരും പങ്കെടുത്തില്ല.ഈ സംഘാടകനെ  കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അവർക്കു നല്ല റിപ്പോർട്ടല്ല  ലഭിച്ചത്.അതുകൊണ്ടാണ് അവർ ആരും വരാതിരുന്നത് എന്നാണറിയുന്നത് .

എന്നാൽ  മന്ത്രി വാസവൻ ഉടനെ  തിരുവനന്തപുരത്ത് എത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാലാണ് വരാതിരുന്നതെന്നും ,മാണി സി കാപ്പനെയും.,റോഷി അഗസ്റ്റിനെയും.,ചെയര്മാനെയും ഇക്കാര്യം വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും മൈക്കിൽ  കൂടി ഇയാൾ വിളിച്ചു പറയുകയുണ്ടായി.ളാലം പള്ളിക്കോ ,ളാലം ഇടവക സമൂഹത്തിനോ ഈ പണപ്പിരിവുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചിട്ടുണ്ട് .ഇത് സംബന്ധിച്ച് ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version