പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.,പിടിയിലായത് കടപ്ലാമറ്റം സ്വദേശി - Kottayam Media

Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.,പിടിയിലായത് കടപ്ലാമറ്റം സ്വദേശി

Posted on

കുറവിലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം മാറിടം ഭാഗത്ത് പുത്തൂർ വീട്ടിൽ പ്രണവ് (18) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐ അനിൽകുമാർ റ്റി, സി.പി.ഓ മാരായ റോയി വർഗീസ്, ഷിജാസ് ഇബ്രാഹിം, ഡിബിൻ കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version