ബസിലെ മിനിമം ചാർജ് 10 രൂപയായി ഉയരും: വി‌ദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപ - Kottayam Media

Education

ബസിലെ മിനിമം ചാർജ് 10 രൂപയായി ഉയരും: വി‌ദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപ

Posted on

സംസ്ഥാനത്തെ ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പിലാക്കാൻ ആലോചന. ​ഗതാ​ഗത വകുപ്പിന്റെ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ ബസിലെ മിനിമം ചാർജ് 10 രൂപയായി ഉയരും. കൂടാതെ വി‌ദ്യാർത്ഥികളുടെ കൺസെഷനിലും വർധനയുണ്ട്.
2.5 കിലോമീറ്റർ ദൂരത്തിന് നിലവിൽ എട്ടു രൂപയാണ്. ഇതാണ് പത്ത് രൂപയായി വർധിപ്പിക്കുന്നത്.

തുടർന്നുള്ള ദൂരത്തിൽ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിൽ വിദ്യാർത്ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിർദേശം.

 

ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50 ശതമാനത്തിൽ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version