ടിപ്പര്‍ ലോറിക്കാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു - Kottayam Media

Kerala

ടിപ്പര്‍ ലോറിക്കാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു

Posted on

ചാത്തന്നൂര്‍ : ടിപ്പര്‍ ലോറിക്കാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു. ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്ങോലം ഒഴുകുപാറ താഴതില്‍ ചരുവിളവീട്ടില്‍ മനു (30)വിനാണ് പരിക്കേറ്റത്. കല്ലുവാതുക്കല്‍ ഇളംകുളത്താണ് സംഭവം. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയ മനു പാസുള്ള കരമണ്ണ് കയറ്റുന്നതിനായി ഇളംകുളം പുത്തന്‍വിള ഭാഗത്ത് എത്തിയതായിരുന്നു. ടിപ്പര്‍ ലോറിക്കാര്‍ തമ്മില്‍ ടേണ്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പറയുന്നു.

 

 

തലയില്‍ ആഴത്തില്‍ മുറിവേറ്റ മനുവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ഗുരുതര പരിക്കായതിനാല്‍ പ്രഥമ ചികിത്സാ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. മനുവിന്റെ മാതാവ് പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version