പരാതി നല്‍കാനെത്തിയ വീട്ടമ്മയോട് സി ഐ മോശമായി പെരുമാറിയതായി പരാതി - Kottayam Media

Crime

പരാതി നല്‍കാനെത്തിയ വീട്ടമ്മയോട് സി ഐ മോശമായി പെരുമാറിയതായി പരാതി

Posted on

അരൂര്‍ സ്വദേശിയായ ഷിനു വിനോദാണ് സി ഐക്കെതിരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ ബൈക്കിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോഴാണ് വീട്ടമ്മയോട് പട്ടണക്കാട് സി ഐ മോശമായി പെരുമാറിയത്. പരാതി നല്‍കാനെത്തിയ തന്നോട് ക്രിമിനലിനോടെന്ന പോലെയാണ് സി ഐ പെരുമാറിയതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി ഐ മോശമായി സംസാരിക്കുകയും മക്കളുടെ മുന്നില്‍ വെച്ച്‌ തന്നെ അപമാനിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതിയില്‍ പയുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും സി ഐയുടെയും നിര്‍ദേശ പ്രകാരം, തന്നെ കൈയേറ്റം ചെയ്ത സുധീര്‍ എന്നയാളെക്കൊണ്ട് പരാതി എഴുതി വാങ്ങുകയും തനിക്കെതിരെ കേസെടുക്കുകയും ചെയ്തതായും ഷിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version