ഇസ്രായേലിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചാം പ്രതി അറസ്റ്റില്‍.;രാമപുരം സ്വദേശികളായ സുനില്‍ സ്റ്റീഫന്‍, സിനി എന്നിവരുടെ പരാതിയിലാണ് അറസ്റ്റ് - Kottayam Media

Kerala

ഇസ്രായേലിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചാം പ്രതി അറസ്റ്റില്‍.;രാമപുരം സ്വദേശികളായ സുനില്‍ സ്റ്റീഫന്‍, സിനി എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്

Posted on

കോട്ടയം: ഇസ്രായേലിലേക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചാം പ്രതി അറസ്റ്റില്‍. തലശേരി സ്വദേശി അംനാസിനെയാണ് കുറവിലങ്ങാട് പൊലീസ് പിടികൂടിയത്. രാമപുരം സ്വദേശികളായ സുനില്‍ സ്റ്റീഫന്‍, സിനി എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.

2018, 2019 വര്‍ഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് അറുപത് ലക്ഷത്തോളം രൂപാ തട്ടിയെടുത്ത സംഘത്തിലെ അംഗമാണ് ജോണ്‍ എന്ന അംനാസ്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പാലാ കോടതിയില്‍ ഹാജരാക്കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യ ഇമ്മാനുവല്‍, മുഹമ്മദ് ഒനാസീസ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version