ഡ്രൈവർ ഉറങ്ങി :റബ്ബർ തടി കയറ്റി വന്ന ലോറി കാറിനെ ഇടിച്ചു വൈദ്യുതി പോസ്റ്റും തകർത്തു - Kottayam Media

Crime

ഡ്രൈവർ ഉറങ്ങി :റബ്ബർ തടി കയറ്റി വന്ന ലോറി കാറിനെ ഇടിച്ചു വൈദ്യുതി പോസ്റ്റും തകർത്തു

Posted on

കോട്ടയം :പാലാ :അർദ്ധരാത്രിയിൽ പാലാ ടൗണിൽ അപകടം .റബ്ബർ തടി കയറ്റി വന്ന ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.പാലാ കിഴതടിയൂർ ബാങ്കിന്റെ മുൻ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിനെ ഇടിച്ചു തെറിപ്പിച്ചു മുന്നോട്ട് പോയ ലോറി അൽഫോൻസാ കടയുടെ മുൻപിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ലോറിയിലെ ക്ളീനർക്കു ചെറിയ പരിക്കുണ്ട്.കിഴതടിയൂർ ബാങ്കിന്റെ മതിലിനും തകരാർ പറ്റിയിട്ടുണ്ട്.സി സി ടി വി ക്യാമറകളും തകർത്താണ് ലോറി പാഞ്ഞത്.രാമപുരം സ്വദേശികളായ  രണ്ടു വനിതകളാണ് കാറിൽ ഉണ്ടായിരുന്നത്.അവർ കിഴതടിയൂർ ബാങ്കിന്റെ മെഡിക്കൽ ഷോപ്പിൽ മരുന്ന് കിട്ടുമോ എന്നറിയാനാണ് കാർ നിർത്തി പുറത്ത് വന്നു അന്വേഷിച്ചത്.

 

സെക്യൂരിറ്റി നാളെ രാവിലെയേ മരുന്ന് കിട്ടൂ എന്നറിയിച്ചപ്പോഴാണ് അവരുടെ പാർക്ക് ചെയ്ത കാർ  ലോറി ഇടിച്ചു തെറിപ്പിച്ചത്.അപകടത്തിൽ നിന്നും രക്ഷപെട്ട സന്തോഷത്തിലാണ് ഇരുവരും .പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version