മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോൺഗ്രസും ,ബിജെപി യും നുണ പ്രചാരണം നടത്തുന്നു - Kottayam Media

Kerala

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോൺഗ്രസും ,ബിജെപി യും നുണ പ്രചാരണം നടത്തുന്നു

Posted on

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എൽഡിഎഫ് സർക്കാരിനും എതിരെ യു.ഡി.എഫും ബി.ജെ.പിയും ചില മാധ്യമങ്ങളുടെ കൂട്ട് പിടിച്ച് നടത്തുന്ന നുണപ്രചാരണങ്ങൾക്ക് ആയുസുണ്ടാകില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. സംസ്ഥാന സർക്കാരിനെതിരെയും പിണറായി വിജയനെതിരെയും നടക്കുന്ന നുണപ്രചാരണങ്ങൾക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ ബഹുജന പ്രതിരോധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 

കേരളത്തിലെ ഇടതു സർക്കാരിനെതിരെയും, മുഖ്യമന്ത്രിയ്‌ക്കെതിരെയും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന വ്യാജ പ്രചാരങ്ങൾക്കെതിരെ ജനകീയ പ്രതിരോധമാണ് ഇപ്പോൾ കോട്ടയത്ത് നടക്കുന്നത്. ഈ സമ്മേളനം മഹാ സമ്മേളനം ഒരു താക്കീതാണ്. ഈ പ്രചാരണത്തിന് അൽപം പോലും ആയുസുണ്ടാകില്ലെന്ന് നമ്മൾ കണ്ടതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു സാധാരണ തിരഞ്ഞെടുപ്പ് അല്ല. അത് ഒരു ചരിത്രത്തിന്റെ പിറവിയായിരുന്നു. മാറി മാറി വരുന്ന സർക്കാരിനെ സ്വീകരിക്കുന്നതായിരുന്നു, മുന്നണികളെ മാറി മാറി പരീക്ഷിക്കുന്നതായിരുന്നു കേരളത്തിന്റെ അതുവരെയുള്ള ശീലം. എന്നാൽ, തിരഞ്ഞെടുപ്പിനെ നേരിട്ടതോടെ പിറന്നത് മറ്റൊരു ചരിത്രമായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് ഏറെ വിവാദങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫ് പുറത്താക്കിയത്. ഇതേ തുടർന്ന് കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമായി. അന്ന് ഒരു ചാനലിലെ മാധ്യമ പ്രവർത്തകൻ പറഞ്ഞത് കേരള കോൺഗ്രസ് നടത്തിയത് ഒരു ബ്ലണ്ടറാണ് എന്നാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഭരണം തുടരുന്ന സർക്കാർ അടുത്ത അഞ്ചു വർഷം തികച്ചാൽ പിന്നീട് കേരളത്തിൽ കോൺഗ്രസിനും ബി.ജെ.പിയും ഭരണം സ്വപ്‌നം പോലും കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പിഎം ജില്ലാ സെക്രട്ടറി എ.വി റസ്സൽ അധ്യക്ഷത വഹിച്ചു. സി.പിഎം പോളിറ്റ് ബ്യൂറോ മെമ്പർ എ.വിയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. എൽ.ഡി.എഫ് നേതാക്കളായ വൈക്കം വിശ്വൻ, പ്രകാശ് ബാബു, പി.കെ ബിജു എക്സ്.എം.പി, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, സി.കെ ശശിധരൻ, അഡ്വ. കെ.സുരേഷ് കുറുപ്പ്, പി.സി ജോസഫ്, അഡ്വ.വി.മുരുകദാസ്, സണ്ണി തോമസ്, ബിനോയ് ജോസഫ്, പി.ഡി ജോർജ്കുട്ടി, എച്ച്.റിയാസ് മുഹമ്മദ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ജിയോഷ് കരിം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version