തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ തർക്കം; കോഴിക്കോട് യുവാവിന് വെട്ടേറ്റു - Kottayam Media

Crime

തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ തർക്കം; കോഴിക്കോട് യുവാവിന് വെട്ടേറ്റു

Posted on

കോഴിക്കോട്: കോഴിക്കോട് യുവാവിന് വെട്ടേറ്റു. താമരശ്ശേരി പരപ്പൻപൊയിലിലാണ് സംഭവം. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. പരപ്പൻ പൊയിൽ സ്വദേശി വാടിക്കൽ ബിജുവെണ്ണയാണ് അക്രമം നടത്തിയതെന്നാണ് മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നു പോലീസ് പറയുന്നു.

പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയായിലാണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version