സംവിധായകനാണ് തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം റിസപ്‌ഷൻ’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുകയാണ്. തരുൺ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ്-ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുർമു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു’, തരുൺ മൂർത്തിയുടെ വാക്കുകൾ.
നിരവധി പേരാണ് വിവരമറിഞ്ഞ് അഭിനന്ദനങ്ങളുമായെത്തിയത്. നടി കൂടിയായ ചിപ്പി, മകൾ അവന്തിക എന്നിവരും പ്രതികരണവുമായെത്തിയവരിൽ ഉൾപ്പെടുന്നു. അഭിമാനകരവും പ്രചോദനാത്മകവുമായ നിമിഷമെന്നാണ് ഒരു ഫോളോവർ പ്രതികരിച്ചത്. നാഷണൽ അവാർഡ് ഉറപ്പിക്കാമെന്ന് കമന്റ് ചെയ്തവരുമുണ്ട്.
