ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ജയം - Kottayam Media

Sports

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ജയം

Posted on

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ജയം. സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് വിജയം എന്ന ചരിത്രമാണ് ടീം ഇന്ത്യ നേടിയത്. 113 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്. 305 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് ഓള്‍ഔട്ടായി. ബുംറെയും ഷമിയും മൂന്നൂ വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജ്, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റും കരസ്ഥമാക്കി.

അഞ്ചാം ദിനം കളി നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ആരംഭിച്ചത്. ടെംബ ബെവുമ 35 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും 21 റണ്‍സ് എടുത്ത ഡീ കോക്ക് മാത്രമാണ് പിന്തുണ നല്‍കിയത്. കളി സമനിലയില്‍ എങ്കിലും ഒതുക്കാന്‍ ദക്ഷിണാഫ്രിക്ക നടത്തിയ ശ്രമമാണ് പരാജയത്തിലേക്ക് മാറിയത്.

 

ഒന്നാം ഇന്നിങ്‌സില്‍ 130 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 305 റണ്‍സായത്. ജയം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്‌സണ്‍ (17) റാസി വാന്‍ഡെര്‍ ഡുസന്‍ (11), കേശവ് മഹാരാജ് (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ 52 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ഒരു വിക്കറ്റിന് 16 റസെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്ക്ക് മുന്നില്‍ അനായാസം ബാറ്റ് താഴ്ത്തി.”

മൂന്നാം ദിനത്തില്‍ നാലു റണ്‍സുമായി കീഴടങ്ങാതെ നിന്ന ഷാര്‍ദുല്‍ താക്കുറിനെ വീഴത്തി കഗിസോ റബഡയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തലേദിവസത്തെ സ്‌കോറിനോട് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്ത താക്കുര്‍ റബഡയുടെ പന്തില്‍ മുള്‍ഡര്‍ക്ക് ക്യാച്ച്‌ നല്‍കി. തുടര്‍ന്ന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി കുറിച്ച കെ.എല്‍. രാഹുല്‍ 23 റണ്‍സിന് കീഴടങ്ങി. 34 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്ത ഋഷഭ്് പന്താണ് ടോപ്പ് സ്്‌കോറര്‍. ആറു പന്ത് ഋഷഭ് അതിര്‍ത്തികടത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 18 റണ്‍സിനും അജിങ്ക്യ രഹാനെ 20 റണ്‍സിനും പുറത്തായി. നാലാം ദിനത്തില്‍ ചായസമയത്തിന് മുമ്ബ് ഇന്ത്യ ഓള്‍ ഔട്ടായി.

ദക്ഷിണാഫ്രിക്കയ്ക്കായി പേസര്‍മാരായ കഗിസോ റബഡയും മാര്‍ക്കോ യാന്‍സനും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. റബഡ 17 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ യാന്‍സന്‍ 13.3 ഓവറില്‍ 55 റണ്‍സ് വഴങ്ങി. മറ്റൊരു പേസറായ ലുങ്കി എന്‍ഗിഡി പത്ത് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version