വനിതാ ലോകകപ്പില്‍ കളിക്കുന്ന രണ്ട് ഓസ്ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കുനേരെ ലൈംഗികാതിക്രമം.

മധ്യപ്രദേശ് ഇന്‍ഡോറിലെ കഫേയില്‍ നിന്ന് ടീം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസ്ട്രേലിയന്‍ വനിത താരങ്ങളെൾക്കുനേരെയാണ് അതിക്രമം ഉണ്ടായത്. അക്രമിയെ പൊലിസ് പിടികൂടി
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ടീം സുരക്ഷാ മാനേജര്‍ ഡാനി സിമണ്‍സ് എംഐജി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.