തിരുവനന്തപുരം: ബിജെപി നേതൃത്വത്തെ വിമർശിച്ച് ടി പി സെൻകുമാർ. ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൻ്റെ സംഘാടനത്തിൻ്റെ പേരിലാണ് ബന്ധപ്പെട്ടാണ് സെൻകുമാറിൻ്റെ വിമർശനം.

പരിപാടിയുടെ സംഘാടനം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിനെ സെൻകുമാർ ചോദ്യം ചെയ്തിട്ടുണ്ട്.
ഒബിസി മോർച്ചയെ പരിപാടി നടത്താൻ എന്തിന് ഏൽപ്പിച്ചുവെന്ന് ചോദ്യമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സെൻകുമാർ ഉന്നയിച്ചിരിക്കുന്നത്.

ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്ന ചോദ്യവും സെൻകുമാർ ഉയർത്തിയിട്ടുണ്ട്. ഒബിസി മോർച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്ന് ചോദ്യവും സെൻകുമാർ ഉന്നയിച്ചിട്ടുണ്ട്.