കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. വ്യാഴാഴ്ചയ്ക്കകം ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത മാസം കര്‍മ പദ്ധതി വത്തിക്കാന് സമര്‍പ്പിക്കണം. നടപ്പാക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

