ന്യൂഡൽഹി: സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സാധ്യത. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ടെന്നും സൂചനയുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ക്യാബിനെറ്റ് പദവിയോ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനമോ സുരേഷ് ഗോപിക്ക് ലഭിക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. വൈകാതെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിനിമ ചെയ്തേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഡൽഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ സിനിമകൾക്ക് കരാറിൽ ഏർപ്പെട്ട കാര്യം സുരേഷ്ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉൾപ്പെടെ 4 ചിത്രങ്ങളിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് സുരേഷ് ഗോപി. സിനിമകൾ മുടങ്ങിയാൽ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലാകുമെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)