Kerala

സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജം, നടപടി വേണം: പരാതി നൽകി സണ്ണി ജോസഫ്

തിരുവനന്തപുരം: കെ സുധാകരനെതിരെ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് പരാതിയിൽ പറയുന്നത്.

കെ സുധാകരന് കണ്ണൂരിൽ സീറ്റ് നൽകരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലാണ് സണ്ണി ജോസഫിന്റെ ലെറ്റർപാഡിൽ തയ്യാറാക്കിയ കത്ത് പ്രചരിക്കുന്നത്. ഇതിനെതിരെയാൈണ് കെപിസിസി അധ്യക്ഷൻ പരാതിയുമായി രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top