സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ ഏകോപനം അനിവാര്യമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. ഐക്യ കേരളമെങ്കിലും മൂന്ന് ദേവസ്വം ബോർഡുകളുണ്ട്. ഒരു ദേവസ്വം ബോർഡ് മതിയെന്ന് പറഞ്ഞാൽ വിവാദമാകുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

വരുമാനമുള്ള ക്ഷേത്രങ്ങളെല്ലാം തനി ദേവസ്വം ബോർഡുകളാണ്. ഗുരുവായൂർ ക്ഷേത്രം ഒരു ദേവസ്വമാണ്. വടക്കൻ കേരളത്തിലെ വരുമാനമുള്ള ക്ഷേത്രങ്ങൾ പലതും മലബാർ ദേവസ്വം ബോർഡിലല്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രി സണ്ണി ജോസഫിന്റെ ബന്ധു നിയമനത്തിലും മന്ത്രി പ്രതികരിച്ചു. ബന്ധുക്കളെ നിയമിക്കുന്നത് ശരിയല്ലെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. സണ്ണി ജോസഫിന്റെ ബന്ധുവായിരുന്നെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സണ്ണി ജോസഫിന്റെ ബന്ധു ആണെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ്.

റിയാസിനെ മന്ത്രിയാക്കിയപ്പോൾ അമ്മായിയപ്പന്റെ ക്യാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോയെന്ന് മന്ത്രി പരിഹസിച്ചു. വെബ്സൈറ്റുകൾ അപ്രത്യക്ഷമായത് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.