തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം പരാജയമാണെന്ന് ദൃശ്യങ്ങൾ തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

ആത്മാർത്ഥത ഇല്ലാതെ നടത്തിയ പരിപാടിയാണെന്നും ആചാരങ്ങൾ ലംഘിക്കാനാണ് സിപിഐഎമ്മും സർക്കാരും ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു
യുവതികളെ പ്രവേശിപ്പിച്ചതിൻ്റെ പാപക്കറ അവർക്കുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പരിപാടി മാത്രമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ആഗോള അയ്യപ്പസംഗമത്തിലെ ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്ന എം വി ഗോവിന്ദൻ്റെ വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. ഗോവിന്ദൻ മാഷ് കവടി നിരത്താൻ പോയിരുന്നല്ലോ, അപ്പോൾ കണ്ടതാകും എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.