തിരുവനന്തപുരം: കെപിസിസി – ഡിസിസി പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിങ് പ്രസിഡന്റ് കെ പി അനിൽകുമാർ, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്.
