Kerala

ഒരു നക്കിപൂച്ച പോലുമില്ല;പത്തനംതിട്ടയിൽ കോൺഗ്രസ് എവിടെ? പരിഹസിച്ച് സുധാകരൻ

പത്തനംതിട്ട: പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ലെന്ന് സുധാകരന്‍ പറഞ്ഞു. അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കില്‍ നേതാക്കളെ എല്ലാം സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും സുധാകരന്‍ പറഞ്ഞു. നവീകരിച്ച പത്തനംതിട്ട ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ എം പി.

‘നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് എവിടെ. ഗ്രൂപ്പ് പറഞ്ഞ് ഓരോരുത്തരെ കെട്ടിയിറക്കിയാല്‍ നമ്മള്‍ തമ്മില്‍ തെറ്റും. ഈ നാടും മണ്ണും കോണ്‍ഗ്രസിന്റെ മണ്ണാണ്. അത്തരമൊരു ജില്ലയില്‍ അഞ്ച് സീറ്റ് നേടാന്‍ പറ്റിയില്ലെങ്കില്‍ അത് കഴിവുകേടാണ്’, അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top