കൊച്ചി: റാപ്പര്‍ വേടനെ പിന്തുണച്ച് ഗീവര്‍ഗീസ് കൂറിലോസ്. തനിക്ക് വേടനെ കാണണമെന്നും ആലിംഗനം ചെയ്യണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു.

ലഹരിയുടെ സ്വാധീനം അല്‍പ്പമെങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍നിന്ന് പുറത്തുവരാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കാനാണ് ആഗ്രഹമെന്നും കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യൂതം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

വേടനെയും വേടന്റെ പാട്ടുകളെയും അവയുടെ രാഷ്ട്രീയത്തെയും അത്രമേല്‍ തനിക്ക് ഇഷ്ടമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

