മീനച്ചിലാറിന്റെ സംരക്ഷണത്തിനായി നദീ സംരക്ഷണ പ്രതിജ്ഞയുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ - Kottayam Media

Kerala

മീനച്ചിലാറിന്റെ സംരക്ഷണത്തിനായി നദീ സംരക്ഷണ പ്രതിജ്ഞയുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ

Posted on

 

 

വാകക്കാട്: വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നദീസംരക്ഷണയജ്ഞം സംസ്ഥാന നദീസംരക്ഷണസമിതി ഏകോപനവേദി പ്രസിഡന്റ് പ്രൊഫ. ഡോ. എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു.

പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ. പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ എബി പൂണ്ടിക്കളം മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്‌മിസ്ട്രസ് സി. റ്റെസ്, കൺവീനർ സന്തോഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

പദ്ധതിയുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, സി. ജിൻസി, അലന്‍ അലോഷ്യസ്, സി. റീനാ, സോയ തോമസ്, മനു കെ ജോസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, ജൂലിയ അഗസ്റ്റിന്‍, ബെന്നി ജോസഫ്, ബൈബി തോമസ്, ജോസഫ്, ദീപ മരിയ, റ്റിൻ്റു തോമസ്, ഷീനു തോമസ്, അനു മനോജ്, റ്റിഞ്ചു തുടങ്ങിയവർ കണ്‍വീനർമാരായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version