എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നതിനെതിരെ വിദ്യാർഥി–-യുവജന രോഷം ഇരമ്പി - Kottayam Media

Crime

എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നതിനെതിരെ വിദ്യാർഥി–-യുവജന രോഷം ഇരമ്പി

Posted on

പാലാപൈനാവ് എൻജിനിയറിംങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കാമ്പസിൽ കാത്തുനിന്ന് കുത്തിക്കൊന്ന കെഎസ്യു–-യൂത്ത് കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് പാലായിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളഉശട നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. രാഷ്ട്രിയ എതിരാളികളെ കൊന്നൊടുക്കിയും ചോര ഒഴുക്കിയും കാമ്പസുകളിൽ സമാധാനാന്തരീക്ഷം തകർത്ത് കലാപ സാഹചര്യം സൃഷ്ടിക്കാനും വിദ്യാർഥി രാഷ്ട്രീയത്തിലെ സർഗ്ഗാത്മകത തകർക്കാനും ശ്രമിക്കുന്ന കെഎസ് യു –-യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ വിദ്യാർഥി, യുവജന വിഭാഗങ്ങളുടെ രോഷം ഇരമ്പി.

 

നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികളും യുവജനങ്ങളും അണിനിരന്നു. എസ്എഫ്ഐ ഏരിയ ക്മ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടരമറ്റം ജംങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കുരിശുപള്ളിക്കവലയിൽ സമാപിച്ചു. ഏരിയാ സെക്രട്ടറി ഡി കെ അമൽ, പ്രസിഡന്റ് ബി അനിരുദ്ധ്, ജില്ലാ കമ്മിറ്റിയംഗം എസ് ആദർശ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തോടനുബന്ധിച്ച് ളാലം പാലം ജംങ്ഷനിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐ എം പാലാ ഏരിയ കമ്മിറ്റിയംഗം ഷാർളി മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ എസ് അജിത്ത് അധ്യക്ഷനായി. സെക്രട്ടറി എൻ ആർ വിഷ്ണു, രഞ്ജിത്ത് സന്തോഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version