Sports
ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്ക നേടി:ആശയറ്റ് ഇന്ത്യ
പാൾ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയെ തകർത്ത് ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്- ജെന്നെമന്‍ മാലന് സഖ്യം 132 റണ്‍സ് നേടി. ക്യാപ്റ്റന്‍ ടെംബ ബവുമ 35 റൺസെടുത്തു. എയ്ഡന്‍ മാര്‍ക്രം (37), റസി വാന്‍ ഡെര്‍ സസ്സന്‍ (37) എന്നിവര്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, യുസ്വേന്ദ്ര ചഹല്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ഇതോടെ ആദ്യ രണ്ട് ഏകദിനവും സ്വന്തമാക്കി മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.